Overblog
Edit post Follow this blog Administration + Create my blog

വീണ്ടും ആ അക്ഷരമുറ്റത്ത്

September 3 2019 , Written by SHAKHIR MEPPARAMBA

ബി ഇ എം എന്ന അക്ഷരമുറ്റത്തു നിന്ന്  യാത്രപറഞ്ഞിറങ്ങിയതാണ് ഒരു പതിറ്റാണ്ടു മുൻപ് , ചുമരിനോടും ബെഞ്ചിനോടും ഡെസ്‌കിനോടും ചോക്ക് പൊടിയിൽ നിറഞ്ഞു നിന്ന ടെസ്റ്ററിനോടും അക്ഷരങ്ങളുടെ കൂടെ ജീവിതം പഠിപ്പിച്ച അധ്യാപകരോടും എല്ലാത്തിലുമപരി വിശക്കുന്നവനെ കണ്ടറിഞ്ഞു മുൻപിലേക്ക്  ചോറ്റു പത്രം വെച്ച് നീട്ടുന്ന സൗഹൃദങ്ങളോടും . ജീവിതത്തിലെ അവിഭാജ്യമായ പടിയിറക്കം അനുഭവിച്ചറിഞ്ഞ കാലയളവിലെ  വർണ്ണാഭമായ സ്‌കൂൾ  ജീവിതം ആസ്വദിച്ചു തീരാത്ത കാലഘട്ടം . 

പാലക്കാട് പട്ടണത്തിലെ വിവിധ കോണുകളിൽ പലരും തിരക്കിലായി , പിനീട് വഴിവക്കിൽ കാണുന്ന വിരളമായ ചില മുഖങ്ങൾ പറഞ്ഞു തീരാത്ത വിശേഷങ്ങൾ കൊണ്ട് വീണ്ടും തിരക്കിലേക്ക് വണ്ടി ചവിട്ടുന്ന പ്രിയ സൗഹൃദങ്ങൾ . 

അറിവിന്റെ വെളിച്ചം പകർന്നു തന്ന പ്രിയ  അധ്യാപകരിൽ പലരും പടിയിറങ്ങി പ്രിയപ്പെട്ട ചില  അധ്യാപകർ ഇന്നും ആ അക്ഷരമുറ്റത്തുണ്ട് . ഞങ്ങൾക്ക് കാണണമായിരുന്നു അവരെ ആ ബെഞ്ചിൽ ഇരുന്നു കൊണ്ട് തന്നെ  അതെ ക്‌ളാസ്സിലെ വിദ്യാർത്ഥികൾക്കായി തന്നെ . 

 കഴിഞ്ഞ വർഷങ്ങളായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു . പൗലോ കൊയലോയുടെ വാക്കുകളിൽ പറഞ്ഞാൽ  

"എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ്ണമനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം നിറവേറ്റാൻ പ്രപഞ്ചം അവന്റെ കൂടെ നിൽക്കും ' 

അതെ , ഞങ്ങളുടെ ആഗ്രഹം പൂർണ്ണമനസോടെ ആത്മാർത്ഥതയോടെയായിരുന്നു . അതുകൊണ്ടാവണം അറ്റുപോയ ചങ്ങലകൾ പ്രയാസപ്പെട്ടായാലും  കോർത്തിണക്കാൻ ക്ഷമയോടെ ഞങ്ങൾ കാത്തിരുന്നത് . 

കൃത്യമായ നിർദേശങ്ങളോട് കൂടി ഏകോപനം നടത്തി ഒരു പതിറ്റാണ്ട് മുൻപിൽ നഷ്ട്ടപ്പെട്ട ആ ക്‌ളാസ് മുറിയിലേക്ക് ഞങ്ങൾ ചുവടുവെക്കാൻ തീരുമാനിച്ചു ." യാദെയ്ൻ - 2019  " എന്ന പേരിൽ പത്താംതരം ഇ ഡിവിഷന്റെ റീയൂണിയനിലേക്കു ഞാൻ ചെയർമാനായും പ്രിയപ്പെട്ട ഗണേഷ് ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു ചിട്ടയായ പ്രവർത്തനത്തിലൂടെ മുന്നിട്ടിറങ്ങി . 

സ്‌കൂളിലെ ജിസ്സി ടീച്ചർ , ജെസ്സി ടീച്ചർ എന്നിവരുടെ വാക്കുകൾ ഞങ്ങളിൽ പ്രതീക്ഷയൊരുക്കി ആ ആഗ്രഹം നിറവേറാൻ പ്രപഞ്ച നാഥന്റെ പരിപൂർണ്ണ പിന്തുണ ഓരോ ഘട്ടത്തിലും ഞങ്ങൾ അനുഭവിച്ചറിഞ്ഞു..

 .2019 ആഗസ്ത് 03 നു ഞങ്ങൾ ഒത്തുകൂടി . ഒരു പതിറ്റാണ്ടിനു ശേഷം ആ മുഖങ്ങൾ കാണുമ്പോൾ പലപ്പോഴും പലരുടെയും കണ്ണിൽ കൗതുകം മാത്രം സംസാരിക്കാൻ അന്താളിച്ചു നിന്ന കുറെ നിമിഷങ്ങൾ വാക്കുകൾ പോലും അപ്രസക്തമായ നിമിഷങ്ങൾ ഈ നിർവൃതി എങ്ങെനെ വിവരിക്കണമെന്നു ഇപ്പോഴും അറിയുന്നില്ല .

പഠിച്ചിറങ്ങിയ മുഴുവൻ ക്‌ളാസ് മുറികളും ഞങ്ങൾ ഒന്നിച്ചു നടന്നു കണ്ടു .

പ്രായത്തെ കാറ്റിൽ പറത്തി ആ വരാന്തയിലൂടെ നടന്നു നീങ്ങി 

പരവതാനിവിരിച്ച സ്‌കൂൾ വരാന്തയിലൂടെ ഞങ്ങളുടെ അധ്യാപകർ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തി 

അതെ ക്‌ളാസിൽ അതെ ബെഞ്ചിൽ ഞങ്ങൾ ആ വിദ്യാർത്ഥികൾക്കായി തന്നെയിരുന്നു .

അധ്യാപകർ ഞങ്ങൾക്ക് നൽകിയ അറിവുകളെയും ജീവിതവിജയത്തിന് അന്നേ നൽകിയ ഉപദേശങ്ങളെയും ഞങ്ങൾ സ്മരണയുടെ അവർക്കു മുന്നിൽ വിവരിച്ചു . 

ഓർമ്മകൾ കൊണ്ട് നിറഞ്ഞു നിന്ന ആ ക്‌ളാസ് മുറി , 

ഒന്നിച്ചു കേക്ക് മുറിച്ചും , ഒന്നിച്ചു ഭക്ഷണം കഴിച്ചും അധ്യാപകർ ഞങ്ങളുടെ കൂടെയിരുന്നു . എല്ലാവരുടെയും വിശേഷങ്ങളും കേട്ടു , ജീവിത വിജയത്തിന് വീണ്ടും വീണ്ടും ഉത്തേജനം നൽകിയ വാക്കുകൾ വാക്കുകളിലെ പോസിറ്റീവ്  നൽകിയ മനോബലം ഞങ്ങൾ നഷ്ടപ്പെടാതെ നോക്കും മുന്നോട്ടു പോകും തളരാതെ തന്നെ .

പറഞ്ഞു തീരാത്ത വിശേഷങ്ങളും കണ്ട് കഴിയാത്ത മുഖങ്ങളും കരഞ്ഞു  കലങ്ങിയ കണ്ണുകൾ കൊണ്ട് വീണ്ടും  യാത്രപറഞ്ഞിറങ്ങുമ്പോൾ ഞങ്ങൾ പരസപരം പറഞ്ഞു ഇനിയും ഇതുപോലെ നമ്മൾ കാണും . 

നന്ദി ടീച്ചേർസ് ഞങ്ങളെ മറക്കാതിരുന്നതിനു 
 , ഞങ്ങളുടെ ക്ഷണം സ്വീകരിച്ചതിനു , ഞങ്ങളെ പ്രതിസന്ധികൾ മറികടക്കാൻ പഠിപ്പിച്ചതിനു ഞങ്ങളെ വിജയിക്കാൻ പഠിപ്പിച്ചതിനു . എല്ലാത്തിലുമുപരി ഞങ്ങളെ സഹജീവിയെ സ്നേഹിക്കുന്ന മനുഷ്യനാക്കിയതിനു .

#BemHss #Reunion #yadein2019 #Palakkad

 

പ്രിയ അധ്യാപകർ കേക്ക് മുറിച് മധുരം പങ്കുവെക്കുന്നു

പ്രിയ അധ്യാപകർ കേക്ക് മുറിച് മധുരം പങ്കുവെക്കുന്നു

അലങ്കരിച്ച സ്‌കൂൾ വരാന്ത

അലങ്കരിച്ച സ്‌കൂൾ വരാന്ത

പഠിച്ചിറങ്ങിയ ക്‌ളാസ് മുറികൾ നടന്നു കാണുന്നു

പഠിച്ചിറങ്ങിയ ക്‌ളാസ് മുറികൾ നടന്നു കാണുന്നു

അധ്യക്ഷപ്രസംഗത്തിൽ നിന്ന്‌

അധ്യക്ഷപ്രസംഗത്തിൽ നിന്ന്‌

പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം

പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം

ക്‌ളാസ് മുറിയിൽ

ക്‌ളാസ് മുറിയിൽ

പ്രിയപ്പെട്ട ഗണേഷിന്റെ സെൽഫിയിൽ

പ്രിയപ്പെട്ട ഗണേഷിന്റെ സെൽഫിയിൽ

Share this post
Repost0
To be informed of the latest articles, subscribe:
Comment on this post