Overblog
Edit post Follow this blog Administration + Create my blog

എന്റെ സ്വപ്ന ഭൂമിയിലേക്ക് യാത്ര തിരിക്കാൻ

February 27 2016 , Written by SHAKHIR MEPPARAMBA

എന്റെ സ്വപ്ന ഭൂമിയിലേക്ക് യാത്ര തിരിക്കാൻ

ഇന്ന് ജുമാ നിസ്കാരത്തിനു പള്ളിയിൽ നിന്നാണ് ആ വിദ്യാർഥിയെ കണ്ടത് . മുഖത്ത് കറുത്ത പുള്ളികൾ അവശേഷിക്കുന്നു . അത് കൊണ്ട് തന്നെ അവനോടു എന്റെ സംശയം ചോദിച്ചു , പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറായി നില്ക്കുന്ന ആ മിടുക്കന്റെ അധ്യാന വർഷത്തിലെ നിർണായക ദിവസങ്ങൾ ചിക്കുൻപോക്സ് കവർന്നെടുത്തിരുന്നു അതും ആ വിഷമത്തോടെ തന്നെയാണ് എന്നോട് ആ വിഷമം അവതരിപ്പിച്ചതും . പക്ഷെ ആ വിദ്യാർഥിയുടെ വാക്കുകൾ വീണ്ടും എന്നെ എത്തിച്ചത് ഞാൻ പഠിച്ചു വളർന്ന ആ അക്ഷരമുറ്റത്തായിരുന്നു .

2008 ഡിസംബറിൽ ദിവ്യലക്ഷ്മി ബോർഡിൽ ബാക്കി ഉള്ള ദിവസങ്ങൾ എഴുതുമ്പോൾ അത് മായിക്കല്ലാണ് എന്റെ ജോലി . കാരണം പഴകും തോറും വീനിന്റെ രുചി കൂടുമെന്നപോലെ ആറു വർഷക്കാലം ആ സ്കൂളിൽ പഠിച്ചു എന്ന് തോന്നിക്കുന്ന ദിവസങ്ങളായി മാറിയിരുന്നു . അപ്പോഴാണ്‌ 2009 ജനുവരി മാസം എന്നെയും ചിക്കുൻപൊക്സ്ന്റെ രൂപത്തിൽ ഓർമയിലെ കറുത്തദിനങ്ങൾ പിടികൂടിയത് . ദേഹവേദനയെ കടിച്ചമർത്തിയ എനിക്ക് എണ്ണി കൊണ്ടിരിക്കുന്ന സ്കൂൾ ജീവിതത്തെ കുറിച്ചോക്കുമ്പോൾ ഒട്ടും സഹിഷ്ണുതയുണ്ടായിരുന്നില്ല ഓർമകളിൽ നിറഞ്ഞു നില്ക്കുന്ന എന്റെ ക്ലാസ് മുറികളുടെ വിളികൾ എനിക്ക് കേൾക്കാതിരിക്കാൻ കഴിയിലല്ലോ ? അങ്ങനെ എന്റെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങൾപാടെ മാറികിട്ടുവാൻ ഇരുപത്തി എട്ടു ദിവസങ്ങൾ വേണ്ടി വന്നു.

എന്റെ സ്വപ്ന ഭൂമിയിലേക്ക് യാത്ര തിരിക്കാൻ തയ്യാറായി. കേവലം ദിവസങ്ങൾ മാത്രം രുചിചു തീരും മുമ്പേനഷ്ട്ടപ്പെട്ടവന്റെ നഷ്ട്ട ബോധാമെന്നല്ലാതെ വേറെ എന്ത് പറയാൻ . മുൻപും ഞാൻ യുണിഫോം ധരിച്ചിരുന്നു എന്നാൽ അന്ന് ഞാൻ ധരിച്ച യുണിഫോമിനു പ്രത്യേക മണമുണ്ടായിരുന്നു , കണ്ണാടി നോക്കിയിട്ടും മതിവരാതെ ആദ്യായി ആ യുണിഫോം ഞാൻ ആസ്വദിച്ചു . അന്ന് ഞാൻ ചുവരിൽ തൂക്കിയ വൺ സൈഡ് ബാഗ് തികച്ചും അപരിചതമെന്നോണം എനിക്ക് തോന്നി , സ്കൂൾ മുറ്റത്ത് എത്തി നിൽകുമ്പോൾ ഇതുവരെ കാണാത്ത ആ ഭംഗി എന്നെ ഏറെ വീണ്ടും ആ കലാലയത്തോട് അടുപിച്ചു . യുണിഫോം ഷർട്ടിന്റെ അകത്തു നിന്ന് മിടിക്കുന്ന എന്റെ ഹൃദയം ഇത് വരെ ഈ കലാലയത്തിൽ ഇങ്ങനെ മിടിചിരുന്നില്ല , സ്റ്റെപ്പുകൾ കയറുമ്പോൾ ഓരോ സുഹൃത്തുകളും സഹപാടികളും ചോദിക്കുന്ന ഓരോ ചോദ്യവും എന്റെ ആർദ്ര ഏതോ ചിന്തയിൽ ഉത്തരമില്ലാതെയായി പോയി. അന്ന് എന്നെ നോക്കുന്ന ഓരോ വിദ്യാർഥിയും എന്നെ ആദ്യമായി കാണുമ്പോൾ നോക്കുന്നത് പോലെ തോന്നി , അവരെല്ലാരും എന്റെ പ്രിയപ്പെട്ടവരാണ് എന്ന് എവിടെ നിന്നോ പറയുന്നത് മാത്രമാണ് എനിക്ക് കേട്ടത് .

Share this post
Repost0
To be informed of the latest articles, subscribe:
Comment on this post