Overblog
Edit post Follow this blog Administration + Create my blog

ഓർമയില്ലെങ്കിലും ഈ കുടുംബത്തെ ഓർമിപ്പിക്കാൻ

August 24 2015 , Written by SHAKHIR MEPPARAMBA

ബ്രിട്ടീഷുകാരെ നേർക്ക് നേരെ വെല്ലുവിളിച്ച അപൂർവ്വഭരണാധികാരികളിൽ ഒരാൾ . ഈസ്റ്റ്‌ ഇന്ത്യകമ്പനിക്കെതിരെ സന്ധിയില്ലാതെ പോരാടിയ പോരാളി 300 ദിവസം ഒരു ആട്ടിൻ കുട്ടിയെപോലെ തടവറയിൽ കഴിയുന്നതിനെക്കാൾ എനിക്കിഷ്ടം എനിക്ക് ജന്മം നല്കിയ നാടിനു വേണ്ടി പോരാടി മരിക്കാനാണ് എന്ന് പോരാട്ട വീര്യതോട് കൂടി നെഞ്ചുറപ്പോടെ നിന്ന മൈസൂർ സിംഹം . ഫത്തഹ് അലി ഖാൻ എന്ന് പിന്നീട് ടിപ്പു സുൽത്താൻ എന്നും അറിയപ്പെട്ട ഹൈദർ അലിയുടെ പുത്രനെ ഓർക്കുന്നില്ലേ !!
1899 ൽ 4 ആം മൈസൂർ യുദ്ധത്തിൽ വൈധേഷികാധിപത്ത്യത്തിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടീഷ്‌ സേന ഈ മഹാനെ വധിച്ചു. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ടിപ്പു സുൽത്താനെ മാത്രമല്ല അദ്ധേഹത്തിന്റെ പടവാൾ പോലും പേടിച്ചിരുന്ന ഈസ്റ്റ്‌ ഇന്ത്യ കമ്പനി ടിപ്പുവിനെ വധിച്ചതിനു പ്രതികാരം ചെയ്യാൻ ഹൈദർ അലിയുലെ വംശത്തിൽ നിന്ന് മറ്റൊരു ടിപ്പു ഉയരത്തെഴുന്നെക്കുമോ എന്ന് ഭയന്നിരുന്നു. കോട്ടകളും കൊട്ടാരങ്ങളും കൊള്ളയടിച്ചു നാദിയില്ല കളരിപോലെ പേക്കൂത്ത് ആടുകയും ചെയ്ത കമ്പനി പട്ടാളങ്ങൾക്ക് ഉള്ളിലെ ഭയം മറച്ചു വെക്കാൻ കഴിഞ്ഞില്ല . അതുകൊണ്ട് തന്നെ സുൽത്താന്റെ 12 മക്കളെ വെല്ലൂരിലെ ജയിലിൽ അടച്ചു. തുടർന്ന് കമ്പനി പട്ടാളങ്ങൾ ഇവരെ മോചിപിച്ചു . പശ്ചിമബംഗാളിലെ കൽക്കട്ടയിൽ രാജകീയ സൗകര്യം ഒരുക്കിയ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സുൽത്താന്റെ 12 മക്കളടക്കം 300 ഓളം വരുന്ന കുടുംബാംഗങ്ങളെ അങ്ങോട്ടേക്ക് പറിച്ചു നട്ടു. നാടുകടത്തിയ സുൽത്താന്റെ കുടുംബങ്ങൾക്ക് ഈസ്റ്റ്‌ ഇന്ത്യ കമ്പനി എല്ലാ രാജകീയ സൗകര്യങ്ങളും ഒരുക്കിനല്കി കൊട്ടാരങ്ങളും പരിചാകരും ഉൾപ്പെടെ അത് ഒരുപക്ഷെ മരണം വരെ നട്ടെല്ല് ഉയർത്തി പോരാടിയ ആ പോരാളിക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതിൽ നൂറിൽ ഒരുഭാഗം മാത്രമായിരുന്നു.
പക്ഷെ 1947 ൽ ഇന്ത്യക്ക് സ്വന്തത്രം ലഭിച്ചതോട് കൂടി നാട്ടുരാജാകന്മാരുടെ പക്കലുണ്ടായിരുന്ന കൊട്ടാരങ്ങളും സ്വത്ത്ജങ്കമ്മവസ്തുകളും സ്വന്തത്രഇന്ത്യയുടെ പൊതുഗജനാവിലേക്ക് കണ്ടുകെട്ടി . എങ്കിലും അതിൽ ചിലതെല്ലാം അതാതു രാജകുടുംബങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു. രാജകീയ പ്രൗഡിയിൽ കഴിയാൻ വർഷം തോറും വൻതുകയും സർക്കാർ ഈ കൂട്ടർക്ക് അനുവദിച്ചു. പക്ഷെ ഈ ആനുകൂല്യങ്ങളൊന്നും ടിപ്പു സുൽത്താന്റെ കുടുംബങ്ങൾക്ക് ലഭിച്ചില്ല. ടിപ്പുവിന്റെ ഇളയമകൻ സുൽത്താൻ ഗുലാം മുഹമ്മദ്‌ അന്ന് ഉണ്ടാക്കിയ കുടുംബട്രുസ്റ്റ് അദ്ധേഹത്തിന്റെ പക്കല്ലുണ്ടായിരുന്ന എല്ലാ സ്വത്തുകളും ആ ട്രസ്റ്റിലേക്ക് വഖഫ് ചെയ്തു ട്രസ്റ്റിന്റെ വരുമാനം കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടിയും സമ്രിതിക്ക് വേണ്ടിയും ചിലവഴിക്കാൻ ആയിരുന്നു അന്ന് അദ്ദേഹം അത് ചെയ്തിരുന്നത്. പക്ഷെ പാട്ടത്തിനെടുത്ത കെട്ടിടങ്ങൾ കൈക്കലാക്കാനും കൈക്കലാക്കിയവകൂടാത്ത മറ്റു സ്വത്തിനു സംരക്ഷണം ഏർപ്പെടുത്താൻ കഴിയാതെയും എല്ലാം അന്യാധീനപ്പെട്ടുപോയി . അന്ന് അവർക്ക് ഈസ്റ്റ്‌ ഇന്ത്യ കമ്പനിനല്കിയ കൊട്ടാരം 1909 - മുതൽ - 1975 വരെ ശാവലാസ് മധ്യകമ്പനിക്ക് പാട്ടത്തിനു നല്കി പിന്നീട് ശവലാസ് ഗ്രൂപ്പ്‌ സ്വന്തമാക്കിയ മദ്യവ്യവസായി വിജയ്‌ മല്ല്യ അത് കൈക്കലാക്കി. ഇന്ന് യു ബി ഗ്രൂപ്പ്‌ എന്ന പേരിൽ അറിയപ്പെടുന്ന കൽകട്ട ബൻഷ സ്ട്രീറ്റിലുള്ള ആ രാജകൊട്ടാരം സത്യത്തിൽ സുൽത്താൻ പരമ്പരക്ക് സ്വന്തമാകേണ്ട ഒന്നായിരുന്നു. ഇന്ന് സ്വദേശികളും വിദേശികളും നടമാടുന്ന റോയൽ കൽകട്ട ഗോള്ഫ് ക്ലബ്‌ നിലനിൽക്കുന്ന കെട്ടിടമടക്കം ഏകദേശം 26 ഏക്കർ ഭൂമിയും ഈ കുടുംബത്തിൽ നിന്ന് അന്യാദീനപ്പെട്ടതാണ് .
ഇന്ന് ഈ കുടുംബം എവിടെ എത്തിനിൽക്കുന്നു എന്നറിയണമെങ്കിൽ പശ്ചിമബംഗാളിലെ കൽക്കട്ട , ടോളിരൊഞ്ച് എന്ന ഭാഗത്ത് എത്തണം ടിപ്പുവിന്റെ മകൻ ഫതഹ് ഹൈദർന്റെ ആറാം തലമുറയിലെ സുൽത്താൻ അക്ത്തർ ഷായുടെ വിധവ അമ്മന്ന ഭേവയും മക്കളും അവിടെയുണ്ട് . സിഗരറ്റും പാൻമസാലയും വിറ്റ് ഉപജീവനത്തിന് പൊറുതിമുട്ടുന്ന ഭേവ മക്കളും ചെറുമക്കളും അടങ്ങുന്ന കൊച്ചു വാടകവീട്ടിൽ ഉണ്ട് . ഭേവയുടെ മൂത്തമകൻ അൻവർ ഷ റിക്ഷ ഡ്രൈവറാണ് ദിവസം നൂറു രൂപ എത്തിക്കാൻ പെടാപാട് പെടുന്ന അൻവർഷാ യ്ക്ക് സ്വന്തമായി ഒരു റിക്ഷപോലുമില്ല ആരോടും കൈന്നെറ്റാതെ സ്വന്തം കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന അൻവർനു താഴെ ദിലാവർഷാ ഒരു സ്വകാര്യ കമ്പനിയിൽ സെക്യുരിറ്റി ജീവനകാരനായി ജോലി ചെയുന്നു. കോടതിയും വക്കീലുമായി പ്രതീക്ഷക്ക് വേണ്ടി അവരുടെ പിതാവ് ഒരുപാട് കഷ്ട്ടപ്പെട്ടത് അവർ ഓർക്കുന്നു. 1000 കോടിയിലേറെ അഴിമതി നടത്തി ബംഗാൾ വഖഫ് ബോർഡ്‌ ടിപ്പു കുടുംബത്തിനു അർഹതപ്പെട്ടതെല്ലാം സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് എത്തിച്ചു കൊടുത്തു എന്നും കേസ് നിലനിന്നു പോരുന്നു. പട്ടിണിക്ക് പകരം വെക്കാൻ ഒന്നുമില്ല എന്ന തിരിച്ചറിവാണ് ഈ സുൽത്താൻ കുടുംബത്തെ ഇന്ന് സ്വന്തം നയിച്ച്‌ ജീവിക്കാൻ പഠിപ്പിക്കുന്നത്. ഇന്ന് ഗൂഗിളുകൾ മറന്ന ഈ കുടുംബത്തെ ഞാൻ ഒന്ന് നിങ്ങളിലൂടെ ഓർത്തു എന്ന് മാത്രം ഒരു കാലഘട്ടത്തിന്റെ അടയാളങ്ങൾ പോലും മായിച്ചു കളയുന്ന ഈ മണ്ണിൽ ഓർമയില്ലെങ്കിലും ഈ കുടുംബത്തെ ഓർമിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പ്രയ്തനം .


സസ്നേഹം
നിങ്ങളുടെ ശാക്കിർ

Share this post
Repost0
To be informed of the latest articles, subscribe:
Comment on this post