Overblog
Edit post Follow this blog Administration + Create my blog

ഒരു ഫ്രണ്ടിനെ കുറിച്ച് .

August 13 2015 , Written by SHAKHIR MEPPARAMBA

ഫ്രണ്ട്സിനെയും ഫ്രണ്ട്ഷിപ്പിനെയൊക്കെ കുറിച്ച് പറഞ്ഞപ്പോഴാ ഓർത്തത്.. ഒരു ഫ്രണ്ടിനെ കുറിച്ച് . വളരെ ലളിതമായ വാക്കുകൾക്കൊണ്ട് ഒരുപാട് കാര്യങ്ങൾ പറയുന്ന ഒരു ഫ്രണ്ട് , ഓരോ വാക്കിന്റെയും അവസാനം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഫ്രണ്ട് , തമാശകളും അല്പ്പം വികൃതിയുമുള്ള ഒരു ഫ്രണ്ട് , വിക്രസുകൾ പലപ്പോഴും വളരെയധികം സ്വാധീനിചിട്ടുണ്ട് എന്നത് കൊണ്ട് തന്നെയാണ് ആ ഫ്രണ്ട്മായി ചങ്ങാത്തം നിലനിർത്താൻ എന്നെ പ്രേരിപ്പിച്ചതും . ചില കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ വെച്ച് പുലർത്തുമ്പോൾ എന്റെ സമാനമായ ചിന്തകൾ എന്നോട് പറയുമ്പോൾ പലപ്പോഴും എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. എന്റെ മിക്ക സ്റ്റാറ്റസും മുൻപ് അദ്ധേഹത്തോട് ആശയവിനിമയം നടത്തുമ്പോൾ എനിക്ക് ലഭിക്കുന്ന ആശയങ്ങളാണ് , പാഠങ്ങളാണ് , പലപ്പോഴും അധെഹത്തോട് ഇതേ കുറിച്ച് പറയാറില്ലങ്കിലും അദ്ദേഹം എന്നോട് ചോദിക്കാറുണ്ട് .ചിലപ്പോൾ സന്തോഷത്തേയും വിഷമത്തെയും ഇവാലുവെറ്റ് ചെയ്ത് ഉത്തരം കണ്ടത്താൻ എന്നെ വളരെയധികം അദ്ദേഹം സഹായിച്ചിട്ടുണ്ട് . മിക്ക ദിവസങ്ങളും ധന്യമാക്കാൻ അറിവ് കൊണ്ടും തമാശകൊണ്ടും ഫലപുഷ്ട്ടിയാക്കാൻ അദ്ധേഹത്തിന് കഴിഞ്ഞിട്ടുണ്ട് . മനസിലെ ഡയറികുറിപ്പുകളിൽ അദ്ദേഹം എനിക്ക് നല്കാതെനല്കിയ പിന്തുണയും അറിയാതെ പകർന്ന അറിവുകളും ചിതലരിച്ചു പോവാതെ സൂക്ഷിച്ചിട്ടുണ്ട് . ജീവിതമെന്ന സാക്ഷാൽക്കാരത്തിന് നേർരേഖരചിക്കാൻ ജീവിതത്തെ പടുത്തുയർത്താൻ ജീവിതം എന്ന യുണിവെഴ്സ്സ്ടിയിൽ അദ്ദേഹം മറ്റൊരു കോഴ്സ് എടുത്തിരിക്കുകയാണ് . വിജയത്തിന്റെ കൊടുമുടിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് നല്കരുതേ എന്ന് സർവ്വശക്തനോട് പ്രാർഥിച്ചുകൊണ്ട് . ഫ്രണ്ട്സിനെ കുറിച്ചോർക്കുമ്പോൾ ഈ അവസരത്തിൽ അദ്ധേഹത്തെ ഒർകാതെ പോവുന്നത് ഞാൻ എന്നോട് ചെയ്യുന്ന തെറ്റാണ് എന്ന് ബോധ്യമുള്ളതും കൊണ്ടും ലൈക്കും കമന്റും പ്രതീക്ഷികാതെ ഇത് അങ്ങ് പോസ്റ്റുന്നു ..

Share this post
Repost0
To be informed of the latest articles, subscribe:
Comment on this post
A
ധന്യമാം ഈ സുഹ്യത് ബന്ധം...
Reply